പ്രധാന വിവരങ്ങള്‍ :
പൂട്ടിയ സ്കൂളുകള്‍: 400~ല്‍ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.
അറസ്ററുകള്‍: രാജ്യവ്യാപകമായി 2,000~ത്തോളം പേര് അറസ്ററില്‍.
പരിക്കേറ്റവര്‍: 40 ഹൈസ്കൂള്‍ പ്രിന്സിപ്പമാര് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
നാശനഷ്ടങ്ങള്‍: ഒറ്റ റീജിയണില്‍ മാത്രം 25 ദശലക്ഷം യൂറോയുടെ നാശനഷ്ടം.
സമരത്തിന് പിന്നില്‍ എന്ത്?
ക്ളാസ്സ് മുറികളിലെ അമിത ജനക്കടക്ക്, അധ്യാപകരുടെ കുറവ്, ശോച്യാവസ്ഥയിലുള്ള കെട്ടിടങ്ങള്‍, പഠന സാമഗ്രികളുടെ അപര്യാപ്തത എന്നിവയ്ക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. വിദ്യാഭ്യാസമന്ത്രാലയം തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് കുട്ടികളുടെ പ്രധാന പരാതി.എന്നാല്‍, പ്രക്ഷോഭത്തിലേക്ക് അക്രമകാരികള്‍ നുഴഞ്ഞുകയറി സമരം ഹൈജാക്ക് ചെയ്യുകയാണെന്നാണ് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി എഡ്വേര്‍ഡ് ഗെഫ്രെയുടെ പ്രതികരണം.വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരല്ലെന്നും രക്ഷിതാക്കള്‍ കുട്ടികളെ തെരുവില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
രാഷ്ട്രീയ പോര്‍ക്കളമായി വിദ്യാര്‍ത്ഥി സമരം
സമരത്തിന് പിന്നില്‍ ഇടതുപക്ഷ പാര്‍ട്ടിയായ 'ല ഫ്രാന്‍സ് ഇന്സുമിസ്' ആണെന്നാണ് പ്രധാനമന്ത്രി സെബാസ്ററ്യന് ലെകോര്‍നു ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണം ഇടതുപക്ഷ നേതാക്കള്‍ തള്ളി. എങ്കിലും എല്‍.എഫ്.ഐ നേതാവും 2027~ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുമായ ജീന്‍~ലൂക്ക് മെലെഞ്ചോണ്‍ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, "പോലീസ് ക്യാമ്പസുകളില്‍ നിന്ന് പിന്‍വാങ്ങുക, സമരത്തെ അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കുക" എന്നീ മുദ്രാവക്യങ്ങള് ഉയര്‍ത്തി ഒക്ടോബര്‍ 6 ചൊവ്വാഴ്ച രാജ്യവ്യാപകമായി കൂറ്റന്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് വിദ്യാര്‍ത്ഥി യൂണിയനുകള്‍.

Comments: